Tuesday, March 18, 2008

ഇഞ്ചിക്കറി

1. ഇഞ്ചി ചെറുതായരിഞ്ഞ് വറുത്ത് പൊടിച്ച് മാറ്റി വയ്ക്കുക.
2. പുളി കലക്കി വയ്ക്കുക.
3. കടുകു വറുത്ത് , അതില്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉലുവ, കായം ഇവ ചേര്‍ത്ത് അല്പം മൂപ്പിച്ച്
ഉടന്‍ തന്നെ പുളിവെള്ളം അതില്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ മൂപ്പിച്ച ഇഞ്ചി അതിലിട്ട് ഇളക്കി വാങ്ങുക .

4. അല്പം പഞ്ചസാരയോ ഉപ്പോ ചേര്‍ത്ത് സ്വാദ് ക്രമീകരിക്കുക.


രണ്ടു ദിവസം മുന്‍പേ വച്ച് ഫ്രിഡ്ജില്‍ വയ്ക്കാം.

നാരങ്ങാക്കറി

നാരങ്ങാ ചെറുതായരിഞ്ഞ് ഉപ്പും ചേര്‍ത്ത് മാറ്റി വയ്ക്കുക.
കടുകു വറുത്ത്, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉലുവ, കായപ്പൊടി ഇവ ചേര്‍ത്ത് ഇളക്കി മൂത്തയുടന്‍
ചൂടുവെള്ളമൊഴിച്ച് ഗ്രേവിയാക്കി, അരിഞ്ഞു വച്ചിരിക്കുന്ന നാരങ്ങാ ഇട്ട് അല്പം ചൂടാക്കി, ആവശ്യത്തിനു പുളിയോ
അല്പം പഞ്ചസാരയോ ഉപ്പോ ചേര്‍ത്ത് സ്വാദ് ക്രമീകരിക്കുക.

രണ്ടു ദിവസം മുന്‍പേ വച്ച് ഫ്രിഡ്ജില്‍ വയ്ക്കാം.

കിച്ചടി

കുമ്പളങ്ങയോ വെള്ളരിക്കയോ ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളകരിഞ്ഞതും ചേര്‍ത്ത് നന്നായി വേവിക്കുക.
അതില്‍ തേങ്ങ നന്നായരച്ച്, കുറച്ച് കടുകു ചെറുതായരച്ച്തും, തൈരും ചേര്‍ത്ത് ഇളക്കി വാങ്ങുക . തിളയ്ക്കരുത്.

തോരന്‍

കാബേജോ, ബീന്‍സോ ചെറുതായരിഞ്ഞു വയ്ക്കുക
സവാള ചെറുതായരിയുക
കടുക് വറുത്ത്, സവാളയിട്ടു വഴറ്റിയതില്‍ കാബേജ്(ബീന്‍സ്)- ഇട്ട് ഇളക്കി ചെറുതീയില്‍ വേവിയ്ക്കുക
വെന്തു വരുമ്പോള്‍, തേങ്ങ , മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പോടി ഇവ യോജിപ്പിച്ചിട്ട്, ഇളക്കി
വാങ്ങുക .

അവിയല്‍

1. ചേന അരിഞ്ഞത് ആദ്യം വേവിച്ച് മാറ്റി വയ്ക്കുക
2. അവിയലിന്റെ അരപ്പ് തയ്യാറാക്കുക. [തേങ്ങ , ജീരകം, മഞ്ഞപ്പൊടി, ഉപ്പ്, ചെറിയ ഉള്ളി ഇവ ചേര്‍ത്തരച്ചത്]
3. സവാള, അമരയ്ക്ക, കായ- ചൂടുവെള്ളത്തില്‍ അരിഞ്ഞിട്ടു, കഴുകി കറകളഞ്ഞ് എടുക്കുക- ഉരുളക്കിഴങ്,
എന്നിവ പാത്രത്തില്‍ ഇട്ട് അവിയലിന്റെ അരപ്പൊഴിച്ച് വേവിക്കുക.
4. പച്ചമുളക്,കത്തിരിക്ക, മുരിങ്ങാക്കായ് ,എന്നീ മറ്റു കഷണങള്‍ ആദ്യം ഇട്ട കഷണങ്ങള്‍ പാതി വെന്തതിനു ശേഷം ഇട്ടാല്‍ മതി.
5 വേവിച്ചു വച്ച ചേന ചേര്‍ക്കുക 6
6. വാങ്ങാറാകുമ്പോള്‍ അല്‍പ്പം തൈരു ചേര്‍ക്കുക
വാങ്ങുന്നതിനു മുന്‍പ് അല്പം കറിവേപ്പിലയും, വെളിച്ചണ്ണയും ഒഴിച്ച്, വാങ്ങുക .

പരിപ്പ്

ചെറുപയര്‍ പിളര്‍ന്നത് ഇരുമ്പുചട്ടിയില്‍ ഇട്ട് അല്‍പ്പം മൂക്കുന്നതുവരെ വ്റുത്ത് മാറ്റി വയ്ക്കുക
ചൂടാറുമ്പോള്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക
തേങ്ങ, ചെറിയ ഉള്ളി, ജീരകം, അല്പം മഞ്ഞള്‍ പൊടി, കുരുമുളകുപൊടി ഇവ മിക്സിയില്‍ ചെറുതായി ആരച്ച് വെന്ത ചെറുപയറില്‍ ഒഴിച്ച്, തിളയ്ക്കും മുന്‍പ് കറിവേപ്പിലയും നെയ്യും ഒഴിച്ച് വാങ്ങുക.

പപ്പടം

പപ്പടം മൂപ്പിച്ച് കാറ്റുകയറാതെ ടിന്നില്‍ അടച്ച് സൂക്ഷിച്ച് വയ്ക്കുക

സാമ്പാര്‍


1. തുവരപരിപ്പ്, ചെറുപയര്‍ പരിപ്പ് (സമം സമം)വേവിക്കുക, വെന്തുവരുംബോള്‍,
2. സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്, കാരറ്റ്, കത്തിരിക്ക കായ്, തക്കാളി, കായ, ചേന വേവിച്ചത് തുടങ്ങിയവ .
3. കഷണങള്‍ വെന്തുവരുമ്പോള്‍ സാമ്പാര്‍ പൊടി ( മൂപ്പിച്ചത് ) കലക്കി, പുളിവെള്ളവും ചേര്‍ത്തൊഴിച്ച് വേവിക്കുക.
4. കായപ്പൊടി ആവശ്യത്തിനു ചേര്‍ക്കുക.
5. ഉലുവയുംകൂടി ചേര്‍ത്ത് കടുക് വറുത്തിടുക.
6. കറിവേപ്പില, വെളുത്തുള്ളി ഇവ ചേര്‍ക്കാം.
7. അല്പം പഞ്ചസാരയോ ഉപ്പോ ചേര്‍ത്ത് സ്വാദ് ക്രമീകരിക്കുക.

ഒരു ദിവസം മുന്‍പേ വച്ച് ഫ്രിഡ്ജില്‍ വയ്ക്കാം

പുളി ശേരി

മിക്സിയില്‍ തൈരും മഞ്ഞള്‍, ജീരകം, ഉപ്പ് ഇവ ചേര്‍ത്ത്- വേണമെങ്കില്‍ അല്പം ഇഞ്ചിയും ചേര്‍ക്കാം-
അടിച്ച്, മാറ്റി വയ്ക്കുക.

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്, കടുകുവറുത്ത്, ചെറിയ ഉള്ളി ഇട്ടു മൂപ്പിച്ച്,കറിവേപ്പില, വറ്റല്‍മുളക് ഇവയിട്ട് വഴറ്റിയതില്‍ ഈ അരപ്പൊഴിച്ച് ഇളക്കി, ചെറുചൂടാകുമ്പോള്‍ വാങ്ങുക.
മാങ്ങ പുളിശ്ശേരി
പഴുത്ത മാങ്ങ അല്‍പ്പം ഉപ്പുചേര്‍ത്ത് വേവിച്ചു വച്ചതില്‍ തൈരിന്റെ അരപ്പും ചേര്‍ത്ത് കടുകുവറുത്തതില്‍ ഇട്ട് ഇളക്കി ചൂടാക്കി വാങ്ങുക.

അടപായസം

അട തിളച്ച വെള്ളത്തില്‍ ഇട്ട് നന്നായി വേവിക്കുക.
അട സോഫ്റ്റ് ആകുമ്പോള്‍ വാങ്ങി ഊറ്റി വയ്ക്കുക
ചൌവ്വരി നന്നായി വേവിച്ച് വയ്ക്കുക
ശര്‍ക്കര പാനിയാക്കി വയ്ക്കുക(തിളപ്പിച്ച്, അരിച്ച് വയ്ക്കുക)
ഉരുളിയില്‍ നെയ്യൊഴിച്ച് അട അതിലിട്ട് ചെറുതായി വഴറ്റുക(ചൂടായ നെയ്യില്‍ ആദ്യം ശര്‍ക്കര പാനിയൊഴ്ച്ച് ചൂടാകുംബോള്‍ അട ചേര്‍ത്തും ചയ്യാം)
പാനികാച്ചിയ ശര്‍ക്കര വെള്ളം അതിലൊഴിച്ച് കുറുകും വരെ വേവിക്കുക
കുറുകാന്‍ തുടങ്ങുമ്പോള്‍ തേങ്ങാപ്പാല്‍ ആദ്യം കട്ടി കുറച്ചും പിന്നീട് കട്ടി കൂടിയതും എന്ന പ്രകാരത്തില്‍ ഇടവിട്ട് ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍പ്പൊടി കൊണ്ടുള്ള പാലും ചേര്‍ക്കാം.
ഇടയ്ക്ക് ചൌവ്വരി വേവിച്ചത് ചേര്‍ത്തിളക്കുക
നന്നായി പരുവം വരുമ്പോള്‍ ഏലക്കാപ്പൊടി ചേര്‍ക്കുക
നെയ്യില്‍ അണ്ടിപ്പരുപ്പ്, കിസ് മിസ്, ഇവ വറുത്ത് ഇടുക.

ശര്‍ക്കര പിരട്ടി, കായവറുത്തത്

ഒരു ഇന്ത്യന്‍ കടയില്‍ നിന്നും വാങ്ങുക
ഇലയും അവിടെ നിന്നും വാങ്ങാം.

അടപായസം

1. അട തിളച്ച വെള്ളത്തില്‍ ഇട്ട് നന്നായി വേവിക്കുക.
അട സോഫ്റ്റ് ആകുമ്പോള്‍ വാങ്ങി ഊറ്റി വയ്ക്കുക
2. ശര്‍ക്കര പാനിയാക്കി വയ്ക്കുക(തിളപ്പിച്ച് , അരിച്ച് വയ്ക്കുക
3. ഉരുളിയില്‍ നെയ്യൊഴിച്ച് അട അതിലിട്ട് ചെറുതായി വഴറ്റുക(ചൂടായ നെയ്യില്‍ ആദ്യം ശര്‍ക്കര പാനിയൊഴ്ച്ച് ചൂടാകുമ്പോള്‍ അട ചേര്‍ത്തും ചയ്യാം)
4. പാനികാച്ചിയ ശര്‍ക്കര വെള്ളം അതിലൊഴിച്ച് കുറുകുംവരെ വേവിക്കുക
5. കുറുകാന്‍ തുടങ്ങുമ്പോള്‍ തേങ്ങാപ്പാല്‍ ആദ്യം കട്ടി കുറച്ചും പിന്നീട് കട്ടി കൂടിയതും എന്ന പ്രകാരത്തില്‍ ഇടവിട്ട് ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍പ്പൊടി കൊണ്ടുള്ള പാലും ചേര്‍ക്കാം.
6. ഇടയ്ക്ക് ചൌവ്വരി നന്നായി വേവിച്ചതു ഇട്ട് ഇളക്കുക.
നാന്നായി പരുവം വരുമ്പോള്‍ ഏലക്കാപ്പൊടി ചേര്‍ക്കുക
നെയ്യില്‍ അണ്ടിപ്പരുപ്പ്, കിസ് മിസ്, ഇവ വറുത്ത് ഇടുക.