Friday, March 23, 2012

സ്പൈസി ഉരുളക്കിഴങ്ങ്

സ്പൈസി ഉരുളക്കിഴങ്ങ്

1. ബേബി പൊറ്ററ്റൊ -250 ഗ്രാം
2. എണ്ണ- ചെറിയ ടീസ്പൂണ്‌
3. സവാള - ഒന്ന്.. കഷണങ്ങളാക്കിയത്
തക്കാളി- 2 കഷണങ്ങളാക്കിയത്
ഇഞ്ചി - അരയിഞ്ചു കഷണം
വെളുത്തുള്ളി- രണ്ട്
പച്ചമുളക് -1

4. എണ്ണ രണ്ട് വലിയ സ്പൂണ്
5. ഉലുവ കാല്‍ സ്പൂണ്
കായപ്പൊടി- ഒരു നുള്ള്
കറിവേപ്പില- എട്ട്

6. മുളകുപൊടി- ഒരു ചെറിയ ടീസ്പൂണ്
മഞ്ഞള്‍ പൊടി- അര റ്റീസ്പൂണ്
ജീരകപ്പൊടി- ഒരു ചെറിയ സ്പൂണ്
വെള്ളം അര കപ്പ്

പാകം ചെയ്യുന്ന വിധം

ബേബി പൊട്ടറ്റൊ തൊലി കളഞ്ഞ് അല്പ്പം എണ്ണയില്‍ വഴറ്റി മാറ്റി വയ്ക്കുക.

എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവകകള്‍ വഴറ്റി വാങ്ങുക

ഇതിന്റെ ചൂടാറിയ ശേഷം മിക്സിയില്‍ അടിച്ച് മാറ്റി വയ്ക്കുക

രണ്ട് വലിയ സ്പ്പൂണ്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവകകള്‍ മൂപ്പിക്കുക
ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന സവാള തക്കാളി കൂട്ട് ചേര്ത്ത് വഴറ്റുക

ഇതിലേക്ക് ആറാമത്തെ ചേരുവകകയും ചേര്ത്ത് ഇളക്കി, ഉരുളക്കിഴങ്ങും ചേര്ത്ത് ചെറുതീയില്‍ വേവിക്കുക.

മല്ലിയില കൊണ്ട് അലങ്കരിക്കാം

From Vanitha Magazine

No comments:

Post a Comment