Monday, March 2, 2009

മീന്‍ കറി

ചേരുവകകള്‍
അയല മീന്‍ -6
മല്ലിപ്പൊടി- 4 tbsp
മുളകുപൊടി-4 tbsp
മഞ്ഞള്‍പ്പൊടി-1/4 tsp
ഉലുവ-1 tsp
ചെറിയ ഉള്ളി -6
പുളി- കാല്‍ നാരങ്ങ വലുപ്പത്തില്‍
ഉപ്പ്- പാകത്തിന്

പാകം ചെയ്യുന്ന വിധം
1 മീന്‍ വെട്ടി കഴുകി കഷണങ്ങളാക്കുക
2 ചെറിയ ഉള്ളി തൊലികളഞ്ഞ് വൃത്തിയാക്കി, അരിഞ്ഞു വയ്ക്കുക
3 പുളി ഉപ്പും ചേര്‍ത്ത് പിഴിഞ്ഞു വയ്ക്കുക.
4 ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച്, ചൂടാകുമ്പോള്‍ അരിഞ്ഞു വച്ച ഉള്ളി ഇട്ട് വഴറ്റുക .
5. മൂത്തുവരുമ്പോള്‍ മല്ലിപ്പൊടി മുളകുപൊടി മഞ്ഞള്‍പ്പൊടി ഉലുവ ഇവ യഥാക്രമം ഇട്ട് ചെറിയ തീയില്‍ മൂപ്പിക്കുക.
6. മൂത്ത മണം വരുമ്പോള്‍ പിഴിഞ്ഞു വച്ചിരിക്കുന്ന പുളിവെള്ളവും മീന്‍ വേവാന്‍ ആവശ്യമുള്ള വെള്ളവും ഒഴിക്കുക.
7. തിളച്ചുവരുമ്പോള്‍ മീന്‍ കഷണങ്ങള്‍ കഴുകിവച്ചത് ഇട്ട് അടച്ച് വേവിക്കുക.
8. വെന്തുവരുമ്പോള്‍ വേണമെങ്കില്‍ ഒരു തക്കാളി, ഒരു ചെറിയ സവാള അല്‍പ്പം കറിവേപ്പില ഒക്കെ ഇട്ട് വാങ്ങാം.

No comments:

Post a Comment